പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. ഇന്റർനാഷണൽ ഹാൻഡ് ബോൾ താരം സീമ ലെമീർ കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ രീതിയിൽ മേള ഒരുക്കിയത്.
സ്‌കൂൾ ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും എ.എസ്.ഐയുമായ ആസിഫലി, മാനേജ്മെന്റ് പ്രതിനിധി കെ. ഗിരീന്ദ്രനാഥ്, മദർ പി.ടി.എ പ്രസിഡണ്ട് എൻ. ദീഷ്ണ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.വി. പ്രജിത്ത് മാസ്റ്റർ സ്വാഗതവും, എസ്.ആർ.ജി കൺവീനർ പി.വി. സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് കായികമേള ശ്രദ്ധേയമായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

