പരീക്ഷാച്ചൂടിൽ വിദ്യാർത്ഥികൾക്ക് കരുത്തേകി നവോദയ വനിതാവേദി; വീടുകളിലെത്തി ആശംസകളർപ്പിച്ചു

Anees kannadiparamba

ചട്ടുകപ്പാറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് ആശംസകളറിയിച്ച് ചട്ടുകപ്പാറ വലിയവെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർ. പരീക്ഷാ ടെൻഷനിലിരിക്കുന്ന കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തിയാണ് പ്രവർത്തകർ അവർക്ക് മാനസിക പിന്തുണയും വിജയശംസകളും നൽകിയത്.

വനിതാവേദി സെക്രട്ടറി പി.കെ. അനില, പ്രസിഡണ്ട് സി.വി. ലിജി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ സന്ദർശനം നടത്തിയത്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിഷ, സനില, സിത്താര, വായനശാല സെക്രട്ടറി കെ.വി. ദിവ്യ, ലൈബ്രറേറിയൻ സി. റീന എന്നിവരും കുട്ടികൾക്ക് ആശംസകൾ നേരാൻ ഒപ്പമുണ്ടായിരുന്നു. നാടിന്റെ കൂട്ടായ്മയും പിന്തുണയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!