ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കണ്ണൂർ: ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി ജില്ലയിലെ കൊളച്ചേരി, മയ്യിൽ കെ.എസ്.ഇ.ബി സെക്ഷനുകൾക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 5, വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:

• കൊളച്ചേരി സെക്ഷൻ: ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനു വേണ്ടി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പുല്ലൂപ്പി ക്രിസ്ത്യൻ പള്ളി, പുല്ലൂപ്പി കടവ്, ചിങ്ങിനി കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

• മയ്യിൽ സെക്ഷൻ: എച്ച്.ടി ലൈനിനു സമീപത്തുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ 8/6, 8/4 കമ്പനി, ഇരുവാപ്പുഴ നമ്പ്രം, കുട്ടിയാൻ കുന്ന്, മാക്‌സ്‌വെൽ വാട്ടർ പ്രൊഡക്ട്സ് (maxwell water products) എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതിയുണ്ടാകില്ല. കൂടാതെ, രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ 8/4 ടവർ, എട്ടാം മൈൽ, ഓലക്കാട്, കെ.എം ഹോസ്പിറ്റൽ, മക്ക ഹോം, പഴശ്ശി, ഹന്ന ഫുഡ് (HANNA FOOD) എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!