സ്കൂട്ടറിൽ ഓട്ടോയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടിച്ച വാഹനം നിർത്താതെ പോയി

Kannadiparamba online news
Screenshot

കണ്ണൂർ : സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകവെ ഓട്ടോയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർതോട്ടടയിലെ ആർ. വിനീത് (25) ന് ആണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നിന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ സൗത്ത് ബസാർ ജംഗ്ഷനിലായിരുന്നു അപകടം .എതിർ ദിശയിൽ നിന്നും വന്ന സി എൻ ജി ഓട്ടോ റിക്ഷ പരാതിക്കാരൻ സഞ്ചരിച്ച കെ. എൽ. 13. ബി. എ 5837 നമ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് നാട്ടുകാർ കണ്ണൂരിലെ സ്വകാര്യാശുപ്രത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ ഓട്ടോ നിർത്താതെ പോയി. പരാതിയിൽ കേസെടുത്ത ടൗൺപോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!