പാമ്പുരുത്തി കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവം എട്ടു മുതല്‍ 11 വരെ

Kannadiparamba online news
Screenshot

കൊളച്ചേരി: പാമ്പുരുത്തി കൂറുംമ്പക്കാവ് പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും മാർച്ച് 8 മുതൽ 11 വരെ അതിവിപുലമായി നടക്കും. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഉത്സവത്തിനായി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.

എട്ടിന് രാവിലെ 6 മണിക്ക് പശുദാനപുണ്യാഹവും ഗണപതിഹോമവും നടക്കും. വൈകീട്ട് 3 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്രയും തിരുവായുധം എഴുന്നള്ളത്തും, 4ന് കാവില്‍ കയറല്‍, രാത്രി 7ന് പുതിയ ഭഗവതിയുടെ കൂടിയാട്ടം എന്നിവ നടക്കും. തുടർന്ന് രാത്രി 8 മണിക്ക് ‘പാട്ടും പറച്ചിലും’ എന്ന ഫോക് മെഗാഷോ അരങ്ങേറും.

ഒന്‍പതിന് രാത്രി 7 മണിക്ക് കുടവെപ്പും പുതിയ ഭഗവതിയുടെ കൂടിയാട്ടവും നടക്കും. പത്തിന് വീരന്‍ തോറ്റം. പുലര്‍ച്ചെ 1 മണിക്ക് വീരാളി തെയ്യം, 3ന് കളം കയ്യേല്‍ക്കല്‍, 5ന് പുതിയ ഭഗവതിയുടെ പുറപ്പാട്, വൈകീട്ട് 6ന് ഇളംങ്കോലം, രാത്രി 8ന് ഘണ്ഡാകര്‍ണ്ണന്‍ വെള്ളാട്ടം, രാത്രി 10ന് മുകതക്കലശം എഴുന്നള്ളത്ത് എന്നിവയുണ്ടാകും.

സമാപന ദിവസമായ പതിനൊന്നിന് പുലര്‍ച്ചെ 2 മണിക്ക് കളം കയ്യേല്‍ക്കൽ നടക്കും. തുടർന്ന് രാവിലെ 7ന് തായ്പരദേവത, രാവിലെ 8ന് പൂവ് ആരാധന, 9 മണിക്ക് ഘണ്ഡാകര്‍ണ്ണന്റെ ഗുരുതി തര്‍പ്പണം എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ രാത്രിയും പ്രസാദ സദ്യ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!