കണ്ണാടിപ്പറമ്പ്: നവീകരിച്ച കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം-ചേരി കമ്പനി റോഡിന്റെ ഉദ്ഘാടനം നടന്നു. കണ്ണാടിപ്പറമ്പ് ബസാറിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി സുമേഷ് റോഡ് നാടിന് സമർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഈ റോഡ് നവീകരണത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. മറ്റ് ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

