മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം

Anees kannadiparamba

കണ്ണാടിപ്പറമ്പ്: മതസൗഹാർദ്ദം, പരസ്പര സ്നേഹം, ബഹുമാനാദരവ്, ഒരുമ എന്നീ മൂല്യങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകിക്കൊണ്ട് പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന ഈ വേറിട്ട നോമ്പുതുറ കുട്ടികൾക്കും രക്ഷിതാക്കൾക്കും മറക്കാനാവാത്ത അനുഭവമായി മാറി.

വാർഡ് മെമ്പർ നൗഫൽ പുലീപ്പി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പ്രധാനാധ്യാപിക സി.വി. സുധാമണി ചടങ്ങിൽ ഏവർക്കും സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ്, മാതൃ സമിതി പ്രസിഡണ്ട് ആർ. ഇന്ദു, മാനേജർ പി.സി. ദിനേശൻ, അജിത്ത് കോട്ടത്ത്, എ. ശരത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അധ്യാപകരായ കെ. ജിതിൻ രാജ്, സി.ഒ. അമൽരാജ്, അഭിമന്യു രതീഷ്, പി.സി. നിത്യ, പി.വി. സറീന എന്നിവരും നോമ്പുതുറയുടെ ഭാഗമായി പ്രവർത്തിച്ചു. എൻ.പി. പ്രജേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. നാടിന്റെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും നേർചിത്രമായി ഈ ഇഫ്താർ സംഗമം മാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!