കണ്ണൂർ: ”യുദ്ധ വെറിയന്മാരായ സയണിസ്റ്റ്, സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ” എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ‘യൂത്ത് നൈറ്റ് മാർച്ച്’ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റിയിൽ നിന്നാരംഭിച്ച കൂറ്റൻ പ്രതിഷേധ പ്രകടനം കാൽടെക്സ് ജംഗ്ഷനിൽ സമാപിച്ചു.
നൈറ്റ് മാർച്ചിന്റെ സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന മനുഷ്യത്വരഹിതമായ കടന്നുകയറ്റങ്ങൾക്കെതിരെ ലോകം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ. ലതീഫ്, മഹ്മൂദ് അള്ളാംകുളം, അഡ്വ. എം.പി. മുഹമ്മദലി, മണ്ഡലം ജനറൽ സെക്രട്ടറി മുസ്ലിഹ് മടത്തിൽ, ഷകീർ മൗവ്വഞ്ചേരി, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, ഭാരവാഹികളായ തഫ്ലീം മാണിയാട്ട്, ഷാകിർ ആഡൂർ, സി.എം. ഇസ്സുദ്ദീൻ, ഷംസുദ്ദീൻ പി.കെ, നസീർ പുറത്തീൽ, ജംഷീർ ആലക്കാട്, അഷ്കർ കണ്ണാടിപ്പറമ്പ്, ഫവാസ് പുന്നാട്, എൻ.എ. സിദ്ദീഖ്, റാഫി കണ്ടോത്ത് തുടങ്ങിയവർ സംസാരിച്ചു.
യൂനുസ് പടന്നോട്ട്, അസ്ലം പാറേത്, എം.കെ.പി. മുഹമ്മദ്, നസീർ അത്തായക്കുന്ന്, അഷ്റഫ് പുളുക്കൂൽ, ജംഷീർ മഹ്മൂദ്, അഫ്സൽ മട്ടാമ്പ്രം, നൗഫൽ പനോൾ, അർഷത് പാനൂർ, താഹ കൂടാളി, സവാദ് പെരിയത്തിൽ, ഷബീർ മടക്കര, ഫായിസ് തങ്ങൾ തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

