നാറാത്ത്: നാറാത്ത് യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിലും മാനസിക വളർച്ചയിലും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.
ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കെ.കെ നിർവഹിച്ചു. ചടങ്ങിൽ കെ.എൻ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർ അബ്ദുള്ള പുത്തൂർ ആണ് രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചത്.
പി.ടി.എ പ്രസിഡൻ്റ് ദിൽന എൻ.വി, ഡോ. എ. സനിൽ കുമാർ, മനീഷ് കണ്ണോത്ത്, കെ. വിജയൻ, സി.എച്ച്. സജീവൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സി.കെ. സുധ ഏവർക്കും സ്വാഗതം ആശംസിച്ചു. സുമയ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

