കണ്ണാടിപറമ്പ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയിൽ (BPT) ഉന്നത വിജയം കരസ്ഥമാക്കിയ നിദ ശാദുലിയെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. വിദ്യാർത്ഥിനിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ചുകൊണ്ടാണ് യൂത്ത് ലീഗ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
നിടുവാട്ട് മുസ്ലീം യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് നഫാദ്, സെക്രട്ടറി അജ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. തുടർപഠനത്തിലും കരിയറിലും നിദയ്ക്ക് കൂടുതൽ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു. അനുമോദന ചടങ്ങിൽ ഭാരവാഹികളായ റിജാസ്, സിനാൻ, നൗഷാദ്, ഹാരിസ്, സയാഫ്, മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

