മയ്യിൽ ഗ്രാമപഞ്ചായത്തിലെ പെരുമാച്ചേരിയില്‍ ആരംഭിച്ച മാവേലി സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ സിവില്‍ സപ്ലൈ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രതിമാസം 50 ലക്ഷം കുടുംബങ്ങൾ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ ഔട്ട്ലെറ്റുകൾ മാറിയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി നാട മുറിക്കൽ കർമം നിർവഹിച്ചു.
സപ്ലൈകോ കണ്ണൂർ ഡിപ്പോയുടെ കീഴിലുള്ള 33-മത് സ്റ്റോറാണ് ഇത്. സര്‍ക്കാരിന്റെ ന്യായവില വിപണന ശൃംഖല ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച മാവേലി സൂപ്പര്‍ സ്റ്റോറില്‍ 13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം മിതമായ നിരക്കില്‍ ഗുണമേന്മയുള്ള എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ലഭിക്കും.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാര്‍ മുൻ പഞ്ചായത്തംഗം സി.കെ പുരുഷോത്തമന് നൽകി ആദ്യ വില്‍പന നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ റഹ്മാൻ, മയ്യിൽ ഗ്രാമപഞ്ചായത്തംഗം പി രഞ്ജിത്. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം കെ.പി സജീവ്, സപ്ലൈകോ കണ്ണൂർ ഡിപ്പോ മാനേജർ ഷൈൻ മാത്യു, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ എം സുനിൽ കുമാർ, കെ.പി ബാലകൃഷ്ണൻ, ഇ വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
(പടം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

