മാലോട്ട് സ്വദേശി അരയാക്കി സത്യന്റെ അപകട മരണം; കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: മാലോട്ട് സ്വദേശി അരയാക്കി സത്യന്റെ (60) അപകട മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത എന്ന് ആരോപിച്ചും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 2025 മെയ് 8-ന് ബാലൻ കിണറിന് സമീപമുണ്ടായ വാഹന അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്.
കേസിലെ ദുരൂഹതകൾ നീക്കണമെന്നും, കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും നിവേദനം നൽകുന്നതിനായാണ് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കർമ്മസമിതിക്ക് രൂപം നൽകിയത്.

ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ:

  • ചെയർമാൻ: എം. സന്തോഷ്
  • കൺവീനർ: അരക്കൻ സുനിൽ
  • വൈസ് ചെയർമാൻ: പി. പുരുഷോത്തമൻ മാസ്റ്റർ
  • ജോയിന്റ് കൺവീനർ: പോത്തൻ പവിത്രൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!