കമ്പിൽ – എടക്കൈ വയൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; 160 മീറ്റർ ദൂരത്തിൽ ത്രീ ഫേസ് ലൈൻ വലിച്ചു

Anees kannadiparamba

കമ്പിൽ: കമ്പിൽ – മൂസാൻ പീടിക – എടക്കൈ വയൽ ഭാഗത്തെ ദീർഘനാളത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി. പ്രദേശത്ത് 160 മീറ്റർ ദൂരത്തിൽ പുതിയ ത്രീ ഫേസ് കേബിൾ ലൈൻ വലിച്ച് ഇരുപതോളം വീടുകൾക്ക് കെ.എസ്.ഇ.ബി റീകണക്ഷൻ നൽകി.

സി.പി.ഐ.എം (CPIM) കൊളച്ചേരി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും, വോൾട്ടേജ് പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായുമാണ് നടപടി. വോൾട്ടേജ് ക്ഷാമം പരിഹരിച്ച എൽ.ഡി.എഫ് സർക്കാരിനും കെ.എസ്.ഇ.ബിക്കും, സമയബന്ധിതമായി പണി പൂർത്തിയാക്കിയ ജീവനക്കാർക്കും കരാറുകാർക്കും സി.പി.ഐ.എം ചെറുക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!