ദോഹ- ചക്കരക്കൽ : ഖത്തറിലെ ദോഹയിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ ചക്കരക്കൽ മുഴപ്പാല സ്വദേശിയായ തീയൻകണ്ടി നൗഷാദ് (53) ആണ് മരിച്ചത്. ദോഹ കാപിറ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.
കഴിഞ്ഞ 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് ഖത്തർ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനായിരുന്നു. പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

