5 കെ.എസ്.യു പ്രവർത്തകരെ ജയിലിലടച്ച സംഭവം; മികച്ച അഭിനേത്രിയായി വീണാ ജോർജ്, തിരക്കഥയ്ക്ക് എ.എൻ ഷംസീർ; കോൺഗ്രസിന്റെ ‘ലോസ്കാർ’ അവാർഡ് പ്രതിഷേധം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: മന്ത്രി വീണാ ജോർജ് തന്റെ മികച്ച ഭാവാഭിനയത്തിലൂടെ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കൽത്തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ പരിഹസിച്ചുകൊണ്ട് ‘ലോസ്കാർ’ (Loscar) അവാർഡുകൾ സമ്മാനിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

മികച്ച അഭിനയത്തിലൂടെ നാട്ടുകാരുടെ മുഴുവൻ തിരിച്ചറിവിനേയും വെല്ലുവിളിക്കുകയും, പാവപ്പെട്ട അഞ്ച് യുവാക്കളെ കൽത്തുറുങ്കിലടക്കാൻ കാരണക്കാരിയാവുകയും ചെയ്തു എന്ന് ആരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനാണ് ‘മികച്ച അഭിനേത്രി’ക്കുള്ള അവാർഡ് നൽകിയത്. ഇതിന് പിന്നിലെ കഥ, തിരക്കഥ, ആസൂത്രണം എന്നിവ നിർവ്വഹിച്ചതിന് സമഗ്ര കലാ അവാർഡിന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെയും തിരഞ്ഞെടുത്തു.

കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ അവാർഡുകൾ പ്രതീകാത്മകമായി സമ്മാനിച്ചു. ബ്ലോക്ക് മെമ്പർ പ്രശാന്ത് മാസ്റ്റർ പരിപാടിയുടെ അവതാരകനായി. ഭാസ്കരമാരാർ, എ.വി. ശൈലജ, ഇന്ദിര കെ., സനീഷ് ചിറയിൽ, ഉണ്ണികൃഷ്‌ണൻ, ധനേഷ് സി.വി, സലിം പുല്ലൂപ്പി, മഹിജ, രേഷ്മ, വിനീത, രാഗി, കെ.വി. സോമൻ, ടി.കെ, ദേവദാസ്, റിയാസ് ദേവദാസ്, സജീവൻ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!