ഗൾഫ് അശാന്തം; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാൻ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം, ആശങ്കയിൽ ഇന്ത്യ

Kannadiparamba online news
Screenshot

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. ഔദ്യോഗിക അറിയിപ്പ് ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.

അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്റൈൻ നിർദേശം നൽകി. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസെൽ തടഞ്ഞതായി വിവരമുണ്ട്. അതിനിടെ, ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രംഗത്തെത്തി. പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ പ്രതികരിച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മലയാളികളുൾപ്പെടെ ആശങ്കയിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!