ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നേതൃയോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു

Anees kannadiparamba

കൊളച്ചേരി: ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഈശാനമംഗലത്ത് പ്രവർത്തിക്കുന്ന ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്ന മീറ്റിംഗിൽ പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അരുൺ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മഹിളാ മോർച്ച മയ്യിൽ മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെ ചടങ്ങിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ഷംന, ജനറൽ സെക്രട്ടറി സലിന എൻ., വൈസ് പ്രസിഡണ്ട് സരള സി., സെക്രട്ടറിമാരായ സുമതി, സുജാത എന്നിവർക്കാണ് സ്വീകരണം നൽകിയത്.

വാർഡ് മെംബർ ഗീത വി.വി., മുണ്ടേരി ചന്ദ്രൻ, ഷംന, ശ്രീഷ് മീനാത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി. നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!