പഴയങ്ങാടി : പഴയങ്ങാടി പാലം വഴി പഴയങ്ങാടിയിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്ക് കണക്ഷൻ നൽകിയ ടെലിഫോൺ
കേബിളുകൾ മുറിച്ച് കൊണ്ടുപോയതായി പരാതി. പാലത്തിലൂടെയുള്ള 30 മീറ്ററിലധികം നീളത്തിലാണ് കേബിൾ
മുറിച്ചു കടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. താവം മേൽപ്പാലം അറ്റ കുറ്റപണി നടക്കുന്നതിൽ ഈ വഴി വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇത് മോഷ്ടാക്കൾക്ക് സൗകര്യമായി.
പരാതിയിൽപഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. കേബിൾ മുറിച്ചു മാറ്റിയതോടെ പഴയങ്ങാടി മേഖലയിൽ ഇൻ്റർനെറ്റ് ബന്ധം താറുമാറായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

