കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വയോധികൻ്റെ ഏഴു ലക്ഷം കവർന്ന മൂന്നു പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

എടക്കാട്. വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് നടാലിൽ താമസിക്കുന്ന കെ എം.രാധാകൃഷ്ണൻ്റെ (76) പരാതിയിലാണ് ശ്രീകണ്ഠാപുരം ചെങ്ങളായിലെ വിനോദ്, ഷൈജു, രത്നാകരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 16 ന് വൈകുന്നേരം 4 മണിക്ക് നടാലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. അതിക്രമിച്ചു കയറിയ പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ ഉണ്ടായിരുന്ന ആറുലക്ഷം രുപയും നടാൽ സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും പിൻവലിച്ച ഒരു ലക്ഷം രൂപയും കൊണ്ടുപോയി .സ്വത്ത് സംബന്ധമായ തർക്കമാണ് സംഭവത്തിനു കാരണമെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!