ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

ആറളം: കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പുലർച്ചെ വീടിനു പുറത്തേക്ക് ഇറങ്ങിയ അനീഷിനെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. നെഞ്ചിലടക്കം ഗുരുതരമായി ചവിട്ടേറ്റിരുന്നു. കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാർ ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന കാട്ടാനയാക്രമണത്തിൽ വലിയ ആശങ്കയിലാണ് ആറളം നിവാസികൾ. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!