പയ്യന്നൂർ: പെട്രോൾ പമ്പ് ജീവനക്കാരൻ
കണ്ടോത്ത് നരിയഞ്ചേരിയിൽ താമസിക്കുന്ന ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറിനെ (52) യാണ് വീടിൻ്റെ ഹാളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. വീടിനകത്തു നിന്നും തീയുംപുകയും ബഹളവും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.അഗ്നി രക്ഷാ സേനയും പയ്യന്നൂർപോലീസും സ്ഥലത്തെത്തുന്നതിനിടയിൽ നാട്ടുകാർ വീടിൻ്റെ വാതിൽ തകർത്ത് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സുരേഷ് കുമാറിൻ്റെ ശരീരം പൂർണമായി കത്തിയിരുന്നു. സംഭവ സമയത്ത് ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഇളയ മകനെ ഡോക്ടറെ കാണിക്കാൻ പയ്യന്നൂർ ടൗണിൽ പോയതായിരുന്നു. ഭാര്യ: പലേരി സുജിത. മക്കൾ: ശരത്ത്, ലിജിത്ത്.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേ മോർച്ചറിയിലേക്ക്മാറ്റി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

