കക്കാട്: കക്കാട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമികളുടെ കല്ലേറ്. ഇന്നലെ രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ആറ് ജനൽച്ചില്ലുകൾ പൂർണ്ണമായും തകർന്ന നിലയിലാണ് ഉള്ളത്. പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും, ആക്രമണം നടത്തിയത് സിപിഎം ക്രിമിനലുകളാണെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

