ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം വാഗ്ദാനം ചെയ്ത് യൂത്ത്കോൺഗ്രസ്‌

Kannadiparamba online news
Screenshot

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്ന സി.പി.എം ആരോപണങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചുവെന്ന വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ‘ഒരു പവൻ സ്വർണ്ണ ചലഞ്ചു’മായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!