തളിപ്പറമ്പ് ചിറവക്കിൽ ബൈക്ക് ലോറിക്കടിയിലേക്ക് തെന്നിവീണ് യാത്രികന് ദാരുണാന്ത്യം

Kannadiparamba online news
Screenshot

തളിപ്പറമ്പ്: കണ്ണൂർ – കാസർകോട് ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണ
ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണനാ(45) ണ് മരിച്ചത്.
യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!