കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ആറ് നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ എ.കെ.ജി ആശുപത്രിക്ക് സമീപം വെച്ചായിരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.
മന്ത്രിയുടെ കാറിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ, നേതാക്കളായ ജാബിർ പട്ടയം, നിസാം പുല്ലൂപ്പി, നിഹാൽ ഇരിക്കൂർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മന്ത്രിക്ക് നേരെ ജില്ലയിലുടനീളം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

