വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

Kannadiparamba online news

കൂത്തുപറമ്പ്: നിർമ്മലഗിരി പതിനൊന്നാം മൈലിൽ കാൽനട യാത്രികനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പൂളബസാർ ചെട്ടിയാംവീട്ടിൽ മോഹനന്റെ മകൻ ആരോമൽ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

മൂന്നാം പീടിക ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ആദ്യം കാൽനട യാത്രക്കാരനെ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആരോമലിനെ ഉടൻ തന്നെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ വിൻസെന്റിനെ (67) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മ: രാജശ്രീ. സഹോദരി: അംന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!