വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ചു; സി.സി.ടി.വി പരിശോധിച്ചപ്പോൾ പ്രതിയെ കണ്ട് ഞെട്ടി പോലീസും വീട്ടുകാരും!

Kannadiparamba online news
Screenshot

പയ്യന്നൂർ: കോറോം കാനായി വള്ളിക്കെട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. രാവിലെ വാഹനം കത്തിനശിച്ച നിലയിൽ കണ്ട വീട്ടുകാർ ഉടൻ തന്നെ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂർ എസ്.ഐ. എൻ.കെ. ഗിരീഷും സംഘവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംശയം തോന്നി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ, വാഹന ഉടമയായ യുവാവ് തന്നെയാണ് സ്വന്തം സ്കൂട്ടർ കത്തിക്കുന്നതെന്ന് വ്യക്തമായി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.

അടുത്ത കാലത്തായി പയ്യന്നൂർ മേഖലയിൽ തുടർച്ചയായി വാഹനങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ പോലീസിനെ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് കാനായിലെ ഈ സംഭവം നടന്നത്. പ്രതിയെ വേഗത്തിൽ കണ്ടെത്താനായതും ഉടമ തന്നെയാണ് വാഹനം കത്തിച്ചതെന്ന് വ്യക്തമായതും പോലീസിന് വലിയ ആശ്വാസമായി. ഉടമ തന്നെയാണ് കൃത്യം നിർവ്വഹിച്ചത് എന്നതിനാൽ കേസിന്റെ നൂലാമാലകളും ഒഴിവായിക്കിട്ടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!