കുഞ്ഞു കൈകളിൽ വിളഞ്ഞ സ്നേഹത്തക്കാളി; പച്ചക്കറി കൃഷിയിൽ മാതൃകയായി കൊച്ചുമിടുക്കി ലൈബ ഫഹദ്

Anees kannadiparamba

നാറാത്ത്: കഴിഞ്ഞ ശിശുദിനത്തിൽ സമ്മാനമായി ലഭിച്ച പച്ചക്കറിത്തൈ നട്ടുനനച്ചു വളർത്തി, അതിലുണ്ടായ ആദ്യത്തെ വിളവ് സ്വന്തം അംഗൻവാടിക്ക് തന്നെ നൽകി നാടിന് മാതൃകയാവുകയാണ് ലൈബ ഫഹദ് എന്ന കൊച്ചുമിടുക്കി. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് അംഗനവാടി വിദ്യാർത്ഥിനിയാണ് ലൈബ.

കഴിഞ്ഞ വർഷം ശിശുദിനത്തോടനുബന്ധിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെ അംഗൻവാടി കുട്ടികൾക്ക് ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. ലൈബയ്ക്കും അന്ന് തൈകൾ ലഭിച്ചിരുന്നു. ഈ തൈകൾ വീട്ടിൽ കൊണ്ടുപോയി നട്ടു പരിപാലിക്കുകയായിരുന്നു ലൈബ. അതിൽ ആദ്യമായി ഉണ്ടായ തക്കാളികളാണ് കുഞ്ഞുകൈകളാൽ പറിച്ച് അതിയായ സന്തോഷത്തോടെ അവൾ അംഗനവാടിയിൽ എത്തിച്ച് നൽകിയത്. പുല്ലൂപ്പിക്കടവ് അംഗനവാടി ടീച്ചർ ശ്രുതി, ലൈബയിൽ നിന്നും തക്കാളികൾ സ്നേഹത്തോടെ ഏറ്റുവാങ്ങി. കൊച്ചുമിടുക്കിയുടെ ഈ കാർഷിക സ്നേഹത്തെ അഭിനന്ദിക്കുകയാണ് നാട്ടുകാർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!