കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ കാവിനെ കുറിച്ച് ആദ്യമായി നിർമിക്കുന്ന ‘കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ’ എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് ഫെബ്രുവരി 27-ന് നടക്കും. കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ നവധ്വനി കതൃക്കോട്ടുമായി സഹകരിച്ചാണ് ഈ ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 27-ന് വൈകിട്ട് 7 മണിക്ക് കതൃക്കോട്ട് കഴകപ്പുരയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ക്ഷേത്രം സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ വീഡിയോ ഗാനത്തിന്റെ റിലീസിങ് കർമ്മം നിർവഹിക്കും. കുറ്റ്യാട്ടൂർ കൂർമ്പ കാവ് ട്രസ്റ്റ് സെക്രട്ടറി എം. പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖ സിനിമ-കോമഡി ഷോ താരവും അവതാരകനുമായ നവീൻ പനങ്കാവ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സജീവ് അരിയേരിയാണ് ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാജി കെ. കുറ്റ്യാട്ടൂരിന്റെ വരികൾക്ക് മഹേഷ് മലപ്പട്ടം സംഗീതം പകർന്നിരിക്കുന്നു. റാണി ജോയ് പീറ്ററും ധനൂപ് നാരായണനുമാണ് ആലാപനം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലിപിൻ നാരായണനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

