തിരുവനന്തപുരം : മെയ് മാസത്തിൽ സർവ്വീസിൽ ഉള്ളവർക്ക് പ്രത്യേകം ടെറ്റ് പരീക്ഷ നടത്തുന്നു എന്ന പേരിൽ അധ്യാപകരിൽ നിന്നും ഫീസ് നിലവിലുള്ളതിൽ നിന്നും 100% വർധന വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്നും മാനസികമായി തകർന്നു നിൽക്കുന്ന അധ്യാപകരെ കൂടുതൽ പ്രയാസത്തിലേക്ക് തള്ളിയിട്ട് സാമ്പത്തിക കൊള്ള നടത്തുന്ന സർക്കാർ നയം തിരുത്തണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ജനറൽ വിഭാഗത്തിന് 500 രൂപയും സംവരണ വിഭാഗത്തിന് 250 രൂപയുമാണ് സർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. ടെറ്റ് പരീക്ഷകളെ പോലും സാമ്പത്തിക താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. ഇപ്പോൾ നടന്നു വരുന്ന ടെറ്റ് പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനും മുൻപു തന്നെ പുതിയ പരീക്ഷാ തിയതി പ്രഖ്യാപിച്ചതും ദുരൂഹവും അധ്യാപകരെ ആശങ്കപ്പെടുത്തുന്നതുമാണ്. നിലവിൽ പരീക്ഷ എഴുതിയ അധ്യാപകർക്ക് ഫലം പ്രഖ്യാപിക്കുമ്പോൾ വിജയം നേടിയിട്ടുണ്ടെങ്കിൽ അവർക്ക് പുതിയ പരീക്ഷയ്ക്ക് അടച്ച തുക നഷ്ടപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു. അധ്യാപകരുടെ ഡാറ്റ ചോർത്തിയും സാമ്പത്തിക കൊളള നടത്തിയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരങ്ങളും നിയമപോരാട്ടങ്ങൾ സംഘടിപ്പിക്കാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ബി സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, എം.കെ അരുണ, ജോൺ ബോസ്കോ, പി.എസ് മനോജ്, പി പി ഹരിലാൽ,പി എം , ശ്രീജിത്ത്, പി.എം നാസർ, സി എം സന്ധ്യ, ടി ആബിദ്, തനൂജ ആർ, ജി ആർ ജിനിൽ ജോസ്, ശശിധരൻ പി ആർ രാജേഷ്, പ ഇ ഉമേഷ് കുമാർ, കെ വി മനോജ് കുമാർ, എസ് പ്രേം എന്നിവർ , സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

