കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ സൈറൺ നിലച്ചു; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ നടപടി

Kannadiparamba online news

കണ്ണൂർ: 1965 മുതൽ കണ്ണൂരുകാർക്ക് സമയമറിയിച്ചിരുന്ന കോർപറേഷൻ ഓഫിസിലെ ചരിത്രപ്രസിദ്ധമായ സൈറൺ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് സൈറൺ നിലച്ചത്. വിഷയത്തിൽ കോർപറേഷൻ അപ്പീലിന് പോകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

കോർപറേഷൻ ഓഫിസിനോടു ചേർന്നാണു ഡി.ഐ.ജി, സിറ്റി പൊലീസ് കമ്മിഷണർ, കലക്‌ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. അതിരാവിലെ മുഴങ്ങുന്ന സൈറൺ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി മുൻപു കോർപറേഷനു പരാതി നൽകിയിരുന്നെങ്കിലും കൗൺസിൽ ഐകകണ്ഠേന ഇത് തള്ളിയിരുന്നു. സൈറൺ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്നു സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സൈറൺ ശബ്ദം നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യണമെന്നും, അല്ലെങ്കിൽ കണ്ടുകെട്ടുമെന്നും കലക്ടർ ഉത്തരവിട്ടിരുന്നു. ഇത് കോർപറേഷൻ ഭരണസമിതിയിൽ വലിയ വിവാദമാവുകയും, കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് അന്നത്തെ മേയർ മുസ്ലിഹ് മഠത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു.

ഒടുവിൽ ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് ഈ വിവാദങ്ങൾക്ക് അവസാനമാകുന്നത്. 1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപറേഷൻ ആരംഭിച്ച ഈ സൈറൺ രാവിലെയും വൈകിട്ടും 6 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കുമാണ് മുഴങ്ങിയിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!