തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂരയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അപ്രതീക്ഷിതമായി തകർന്നുവീണത്. ഈ സമയത്ത് താഴെ ആളുകൾ കുറവായിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
നിത്യേന നൂറുകണക്കിന് ആളുകൾ എത്തുന്ന കോഫീ ഹൗസിനും മലബാർ ബേക്കറിക്കും ഇടയിലാണ് അപകടാവസ്ഥയിലുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇതിന് സമാനമായി കണ്ണൂർ കാൽടെക്സിലും കോർപറേഷൻ്റെ അധീനതയിലുള്ള കാലപ്പഴക്കമുള്ള ഒരു കെട്ടിടം ഏതു നിമിഷവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിൽ തുടരുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

