ചേലേരി: ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന ചേലേരിയിലെ നൂഞ്ഞേരി എ.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ. 1926-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ നാടൊന്നാകെ ഒരുങ്ങുകയാണ്.
അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും വലിയ ആവേശത്തോടെയാണ് ആഘോഷപരിപാടികൾക്കായി തയ്യാറെടുക്കുന്നത്. മാർച്ച് 31-നാണ് വിദ്യാലയത്തിൽ പ്രധാന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വാർഡ് മെമ്പർ വി.വി. ഗീത ചെയർപേഴ്സണായും പ്രധാനാധ്യാപിക എ.വി. മല്ലിക ടീച്ചർ ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയാണ് ആഘോഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

