‘ഇരുണ്ട കാലം നമ്പർ വൺ; ആരോഗ്യകേരളം വെന്റിലേറ്ററിൽ’; കണ്ണൂരിൽ യൂത്ത് ലീഗ് യുവജന സമരം സംഘടിപ്പിച്ചു

Anees kannadiparamba

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. ‘ഇരുണ്ട കാലം നമ്പർ വൺ; ആരോഗ്യകേരളം വെന്റിലേറ്ററിൽ’ എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ യുവജന സമരം സംഘടിപ്പിച്ചു.

പഴയ ബസ് സ്റ്റാൻഡിൽ നിന്നും പ്രകടനമായി ആരംഭിച്ച് കാൽടെക്സ് ജംഗ്ഷനിൽ സമാപിച്ച പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ. ഷിനാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തഫ്ലീം മാണിയാട്ട്, ഷാകിർ ആഡൂർ, സി.എം. ഇസ്സുദ്ദീൻ, പി.കെ. ഷംസുദ്ദീൻ, മൻസൂർ ഇരിക്കൂർ, നസീർ പുറത്തീൽ, ജംഷീർ ആലക്കാട്, അഷ്കർ കണ്ണാടിപ്പറമ്പ, ഫവാസ് പുന്നാട്, എൻ.എ. സിദ്ദീഖ്, റാഫി കണ്ടോത്ത്‌, യൂനുസ് പടന്നോട്ട് തുടങ്ങിയവർ സംസാരിച്ചു.

താഹ കൂടാളി, നസീർ അത്തായക്കുന്ന്, ഉസ്മാൻ കൊമ്മച്ചി, അഷ്റഫ് പൊയിൽ, അഷ്ഫീർ ചെങ്ങളായി, അസ്ലം പാറേത്, എം.കെ.പി. മുഹമ്മദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ സ്വാഗതവും ട്രഷറർ ഷബീർ എടയന്നൂർ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!