ഓർമ്മകൾ പുതുക്കി ‘മധുരം’; മയ്യിൽ സ്കൂൾ 1970-71 എസ്.എസ്.എൽ.സി ബാച്ച് ബോട്ട് യാത്ര സംഘടിപ്പിച്ചു

Anees kannadiparamba

മയ്യിൽ: മയ്യിൽ ഹയർ സെക്കൻ്ററി സ്കൂളിലെ 1970-1971 എസ്.എസ്.എൽ.സി ബാച്ചായ “മധുരം” കൂട്ടായ്മയുടെ നേതൃത്വത്തിൽ പറശ്ശിനിക്കടവിൽ നിന്നും ബോട്ട് യാത്ര സംഘടിപ്പിച്ചു. അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപുള്ള സ്കൂൾ കാലത്തെ ഓർമ്മകൾ പുതുക്കാനും സൗഹൃദം പങ്കുവെക്കാനുമായാണ് പൂർവ്വ വിദ്യാർത്ഥികൾ ഈ യാത്ര ഒരുക്കിയത്.

യാത്രയുടെ ഭാഗമായി വിപുലമായ കലാപരിപാടികളും അരങ്ങേറി. ഗാനാലാപനം, പഴയകാല അനുഭവകഥകൾ പങ്കുവെക്കൽ, കഥ പറയൽ എന്നിവ യാത്രയ്ക്ക് കൂടുതൽ മിഴിവേകി.

മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, പി.കെ. സുകുമാരൻ, എം.വി. രാമചന്ദ്രൻ, പി.കെ. പ്രഭാകരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്നേഹസംഗമത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!