ദുബായ് / കണ്ണൂർ: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ മസ്ജിദിനു സമീപം ‘അസ്മാസി’ൽ ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൊട്ടു മുൻപ് ദുബായിലെ താമസസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ഫവാസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ദുബായ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇബ്രാഹിമിൻ്റെയും സുബൈദയുടെയും മകനാണ് മരിച്ച ഫവാസ്. സഹോദരങ്ങൾ: ഫൈസൽ, ഫായിസ. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

