തളിപ്പറമ്പ്: തളിപ്പറമ്പിൽ കാറിൽ നിന്ന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തളിപ്പറമ്പ് അർബൻ ബാങ്ക് അപ്രൈസറും പൂക്കോത്ത്തെരു സ്വദേശിയുമായ ധനേഷിനാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാവിലെ തളിപ്പറമ്പിൽ വെച്ചായിരുന്നു ഈ അപകടം ഉണ്ടായത്.
കാറിന് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ധനേഷിനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

