പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ കണ്ണാടിപ്പറമ്പ് കൊളങ്ങരേത്ത് തറവാട് കുടുംബ സംഗമം നടന്നു

Anees kannadiparamba

പറശ്ശിനിക്കടവ്: കണ്ണാടിപ്പറമ്പ് കൊളങ്ങരേത്ത് തറവാട് കുടുംബ സംഗമം പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ രമേശൻ കെ. അധ്യക്ഷത വഹിച്ചു.

തലമുറകളുടെ സംഗമവേദിയായി മാറിയ ഈ ചടങ്ങിൽ തറവാട്ടിലെ മുതിർന്ന അംഗമായ സുലോചന മുതൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പൃഥ്വിൻ ഉൾപ്പെടെ 55-ഓളം പേർ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പ്രത്യേകം ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ കെ. പ്രസന്ന സ്വാഗതവും കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!