ഹെൽത്തി കേരള ക്യാമ്പയിൻ: ആരോഗ്യ ബോധവത്കരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം കുറ്റ്യാട്ടൂരിൽ നടന്നു

Anees kannadiparamba

കുറ്റ്യാട്ടൂർ: ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലുടനീളം സഞ്ചരിച്ച് ജനങ്ങളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്ന ബോധവത്കരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി. സുശീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ഈ വാഹനം ജനങ്ങൾക്ക് ബോധവത്കരണം നൽകും. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!