കണ്ണാടിപ്പറമ്പ്: ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് അമ്പലപ്പറമ്പിൽ നടന്ന സഖാവ് കുഞ്ഞനന്തൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും കെ.പി.എം സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ കോച്ചിംഗ് സെന്റർ കൊളച്ചേരിയെ 2-1 എന്ന സ്കോറിനാണ് റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ യദുവിനെ തിരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ശ്രീരാഗ് സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീരാമൻ നിർവ്വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

