ചേലേരി: തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വികസന സംവാദ സദസ്സ് ചേലേരി എ.യു.പി സ്കൂളിന് സമീപം സംഘടിപ്പിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനുമായാണ് പരിപാടി ഒരുക്കിയത്.
അശ്രഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ . സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം എൻ. അനിൽകുമാർ, കെ.വി. പവിത്രൻ എന്നിവർ സംസാരിച്ചു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

