കണ്ണാടിപ്പറമ്പ്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിന് നൂറുമേനി വിജയം. ഇത് രണ്ടാം തവണയാണ് ദേശസേവ യു.പി സ്കൂൾ ഈ പരീക്ഷയിൽ സംസ്ഥാനതലത്തിൽ 100% വിജയം കരസ്ഥമാക്കുന്നത്.
വിവിധ ക്ലാസ്സുകളിൽ നിന്നായി മികച്ച വിജയമാണ് വിദ്യാർത്ഥികൾ നേടിയത്. ഏഴാം തരത്തിൽ സുൽഹ സൈനബ് (മാലോട്ട്), ഹന ഫാത്തിമ ഒ.പി (പുലൂപ്പി), ആറാം തരത്തിൽ റസ് വ റഹൂഫ് (പുലൂപ്പി), നാദിയ എൻ.കെ (പുലൂപ്പി), അഞ്ചാം തരത്തിൽ സജ ഫാത്തിമ പി.കെ (പുലൂപ്പി), ഫാത്തിമ സി (പാറപ്പുറം) എന്നിവരാണ് സ്കൂളിന് അഭിമാനമായി തിളക്കമാർന്ന വിജയം നേടിയത്.
വരാനിരിക്കുന്ന സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ വെച്ച് വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

