കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഭരണം CPI(M)-ന്; പി. റിജിന ചെയർപേഴ്സൺ

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് (CDS) ഭരണസമിതി തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി സി.പി.ഐ(എം) ഭരണം നിലനിർത്തി. സി.പി.ഐ(എം) അംഗമായ കൊളച്ചേരി അഞ്ചാം വാർഡിലെ പി. റിജിന സി.ഡി.എസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച പാമ്പുരുത്തിയിലെ സി.ഡി.എസ് അംഗം സാറയ്ക്ക് 6 വോട്ടുകളാണ് ലഭിച്ചത്.

വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കൊളച്ചേരി പറമ്പ് വാർഡിലെ കെ. രേഷ്മ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അത്യന്തം വാശിയേറിയ മത്സരമാണ് പല വാർഡുകളിലും നടന്നത്.

പെരുമാച്ചേരി വാർഡിൽ സി.ഡി.എസ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. സജ്മ പരാജയപ്പെട്ടു. ഇവിടെ പി. സുജിനയാണ് വിജയിച്ചത്. 19-ാം വാർഡിലേക്ക് മത്സരിച്ച എൻ. സീത 7 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 17-ാം വാർഡിലേക്ക് മത്സരിച്ച ശ്രീജ എം.കെ യെയാണ് സീത പരാജയപ്പെടുത്തിയത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ കെ. സന്തോഷ് റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!