6 ലക്ഷം കോടിയുടെ കടബാധ്യതയുമായാണ് പിണറായി സർക്കാർ പടിയിറങ്ങുക; അഴീക്കോട് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് കെ. പ്രമോദ്

Kannadiparamba online news
Screenshot

തളാപ്പ്: ആറുലക്ഷം കോടിയുടെ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് പിണറായി സർക്കാർ താഴെയിറങ്ങാൻ പോകുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് കെ. പ്രമോദ് ആരോപിച്ചു. തളാപ്പ് സംഗീത കലാക്ഷേത്രത്തിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുന്നൊരുക്ക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ വോട്ട് ചെയ്യാൻ അഴീക്കോട് മണ്ഡലത്തിലെ വോട്ടർമാർ കാത്തിരിക്കുകയാണെന്നും, ഇത്തവണ അഴീക്കോട് നിയമസഭാ സീറ്റ് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി ദുർഭരണത്തിന് അന്ത്യം കുറിച്ച് പുതുയുഗ പിറവിക്കായി നാട് കാത്തിരിക്കുകയാണ്. ജീവനക്കാരെയും ജനങ്ങളെയും എങ്ങനെ ദ്രോഹിക്കാമെന്ന് ദിവസവും ഗവേഷണം നടത്തുകയാണ് പിണറായിയും കൂട്ടരും. വർഗ്ഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കെ. പ്രമോദ് കുറ്റപ്പെടുത്തി.

വിശ്വാസികളല്ലാത്തവർ ക്ഷേത്രങ്ങളുടെ ഭരണം കയ്യാളുമ്പോൾ അവരുടെ കണ്ണ് ക്ഷേത്രസ്വത്തിൽ മാത്രമാണെന്നും അതാണ് ശബരിമലയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ വികസന അവകാശവാദങ്ങൾ വെറും പൊള്ളയാണ്. കെ.എസ്.ആർ.ടി.സി ബസുകളിലും വഴിയോരങ്ങളിലെ പരസ്യപ്പലകകളിലും മാത്രമാണ് വികസനമുള്ളതെന്നും സാധാരണ ജനങ്ങൾ ദുരിതത്തിലാണെന്നും പ്രമോദ് കൂട്ടിച്ചേർത്തു.

ബ്ലോക്ക് പ്രസിഡൻ്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. ടി. ജയകൃഷ്‌ണൻ, കല്ലിക്കോടൻ രാഗേഷ്, എൻ.ആർ. മായൻ, ഉഷാകുമാരി കെ. എന്നിവർ പ്രസംഗിച്ചു. കെ. മോഹനൻ സ്വാഗതവും രഗേഷ്‌കുമാർ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!