കണ്ണൂർ:
കാഞ്ഞിരോട് പുറവൂരിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അംഗൻവാടി അധ്യാപിക മരിച്ചു. കൂടാളി കാവുംതാഴ ചക്കാലമുക്ക് സായൂജ്യത്തിൽ താമസിക്കുന്ന അനിത (62) ആണ് മരിച്ചത്.
ഇന്ന് രാവിലെ തണൽ ഭിന്നശേഷി വിദ്യാലയത്തിന് സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചതെന്ന് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അനിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

