കണ്ണാടിപ്പറമ്പ് ഓൺലൈൻ വാർത്ത ഫലം കണ്ടു; നാടിന് കാവലായി യൂത്ത് ലീഗിന്റെ ഇടപെടൽ!

Anees kannadiparamba

പുല്ലൂപ്പി: പുല്ലൂപ്പി 13-ാം വാർഡ് ചെങ്ങിനകണ്ടി റോഡിലെ കൊക്കട്ടക്കുന്ന് കയറ്റത്തിലെ വളവിലുള്ള അപകടസാധ്യത ചൂണ്ടിക്കാട്ടി ‘കണ്ണാടിപ്പറമ്പ് ഓൺലൈൻ’ നൽകിയ വാർത്ത ഫലം കണ്ടു. നിരന്തരം അപകടങ്ങൾ പതിയിരിക്കുന്ന ഈ വളവിൽ ഇപ്പോൾ കോൺവെക്സ് മിറർ സ്ഥാപിച്ചു.

പരേതനായ തച്ചറക്കൽ മുഹമ്മദ് സാഹിബിന്റെ സ്മരണയ്ക്കായി മുസ്ലിം യൂത്ത് ലീഗ് പുല്ലൂപ്പി ശാഖയുടെ നേതൃത്വത്തിലാണ് ഇവിടെ കോൺവെക്സ് മിറർ സ്ഥാപിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാടിന്റെ സുരക്ഷയ്ക്കായി യൂത്ത് ലീഗ് പ്രവർത്തകർ മാതൃകാപരമായ ഈ ഇടപെടൽ നടത്തുകയായിരുന്നു.

സുഫൈദ്, മിസ്ബാഹ്, നിസാം, അജ്മൽ, സിനാൻ, മുനസിൽ എന്നീ യൂത്ത് ലീഗ് പ്രവർത്തകരാണ് ഈ സൽപ്രവർത്തിക്ക് നേതൃത്വം നൽകിയത്. നാട്ടുകാരുടെ ഏറെ നാളത്തെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഇതിന് പുറമെ, 12-ാം വാർഡിലെ ക്രിസ്ത്യൻ പള്ളി ജംഗ്ഷനിൽ പരേതനായ കെ.ടി. അബ്ദുള്ള ഹാജി സാഹിബിന്റെ സ്മരണാർത്ഥവും മറ്റൊരു കോൺവെക്സ് മിറർ സ്ഥാപിച്ചിട്ടുണ്ട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!