കെ.ബി സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

Kannadiparamba online news

അഴീക്കോട്: അഴീക്കോട് മെഡിക്കൽ സെന്ററിന് സമീപം കടപ്പുറം റോഡിൽ താമസിച്ചിരുന്ന പ്രമുഖ അധ്യാപകനും മുൻ ഹെഡ്മാസ്റ്ററുമായ സിദ്ദീഖ് മാസ്റ്റർ കെ.ബി അന്തരിച്ചു. വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

വളപട്ടണം ഗവൺമെന്റ് ഹൈസ്കൂൾ, കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എച്ച്.എസ്.എ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇരിക്കൂർ ഉപജില്ലയിലെ പയ്യാവൂർ ചമതച്ചാൽ യു.പി സ്കൂളിൽ നിന്നാണ് ഹെഡ്മാസ്റ്ററായി വിരമിച്ചത്. വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥതയും സമൂഹസേവന മനോഭാവവും കൊണ്ട് നാട്ടുകാർക്കും സഹപ്രവർത്തകർക്കും അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധനാഴ്ച) മഗ്‌രിബ് നമസ്കാരത്തിന് ശേഷം പൂതപ്പാറ ശാദുലി ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് വളപട്ടണം മന്ന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!