കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാർ നടന്നു; വയോജന സൗഹൃദ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മേയർ

Kannadiparamba online news

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ 2026-2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നവനീതം ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ കെ.പി. താഹിറിന്റെ അധ്യക്ഷതയിൽ മേയർ അഡ്വ. പി. ഇന്ദിര സെമിനാർ ഉദ്ഘാടനം ചെയ്തു. ജനസംഖ്യയിൽ മുതിർന്ന പൗരന്മാർ കൂടിവരുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ വയോജന സൗഹൃദ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മേയർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങളും വാർഡ് കമ്മിറ്റികൾ ശുപാർശ ചെയ്ത പദ്ധതികളും ഉൾപ്പെടുത്തിയുള്ള കരട് പദ്ധതി രേഖ കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ അവതരിപ്പിച്ചു. ഈ വികസന സെമിനാറിലെ ചർച്ചകളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചായിരിക്കും വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുകയെന്ന് അധികൃതർ അറിയിച്ചു.

വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് സ്വാഗതം പറഞ്ഞു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ, അഡ്വ. സോന ജയറാം, കൗൺസിലർമാരായ എം.പി. അനിൽകുമാർ, പി. മഹേഷ്, സമീറ കെ, മുൻ മേയർമാരായ അഡ്വ. ടി.ഒ. മോഹനൻ, മുസ്ലിഹ് മഠത്തിൽ, ആസൂത്രണ സമിതി അംഗം സി.എം. ഗോപിനാഥൻ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി. കൃഷ്ണൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ. വിനോദ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!