ഡി. വിനയചന്ദ്രൻ കവിതാ പുരസ്കാരം കണിമോൾ ഏറ്റുവാങ്ങി.

Kannadiparamba online news

കണ്ണൂർ : പ്രശസ്ത കവി ഡി. വിനയചന്ദ്രൻ അനുസ്മരണവും പുരസ്കാര ചടങ്ങും നടന്നു. ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
കല്ലട കടപുഴയിൽ ഡി. വിനയചന്ദ്രൻ സ്മൃതികുടീരത്തിൽ നടന്ന ചടങ്ങിൽകവി അൻവർ അലിയിൽ നിന്നും പുരസ്കാരം കണിമോൾ ഏറ്റുവാങ്ങി. കണിമോളുടെ ‘ഊരുകാവൽ’ എന്ന കവിതാ സമാഹാരമാണ് ഈ വർഷത്തെ പുരസ്കാരം നേടിയത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ കവി ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷനായിരുന്നു. ഡോ. സി. ഉണ്ണികൃഷ്ണൻ പുരസ്കാര കൃതി പരിചയപ്പെടുത്തി. കെ.എസ്. വീണ, വി.വി. ജോസ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!