മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ ജനകീയ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 7:30-ന് ആരംഭിച്ച ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി, ഭരണസമിതി അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

